മത്സരചിത്രം തെളിഞ്ഞു; സോണിയക്കെതിരെ അജയ് അഗര്‍വാള്‍, രാഹുലിനെതിരെ സ്മൃതി ഇറാനി

single-img
1 April 2014

smriti_irani003റായ് ബറേലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ഥിയായി അജയ് അഗര്‍വാള്‍ മത്സരിക്കും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് അജയ് അഗര്‍വാള്‍. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനി മത്സരിക്കും. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

പ്രമുഖ ഹിന്ദി സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രീയങ്കരിയായി മാറിയ ആളാണ് 38 കാരിയായ സ്മൃതി ഇറാനി. ഏപ്രില്‍ മൂന്നിന് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.