മാതാ അമൃതാനന്ദമയിക്കെതിരെ പുസ്തകം:ഡിസി ബുക്‌സ് ഉടമയുടെ വീടിനുനേരെയും ശാഖയ്ക്കു നേരെയും അക്രമണം

single-img
1 April 2014

amമാതാ അമൃതാനന്ദമയിക്കെതിരെ മുൻ ശിഷ്യയായ വിദേശ വനിത എഴുതിയ പുസ്‌തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഡിസി ബുക്‌സ് ഉടമയുടെ കോട്ടയത്തെ വീടിനുനേരെയും ശാഖയ്ക്കു നേരെയും അക്രമണം. കഴിഞ്ഞ ദിവസം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് റോഡിലെ പ്രധാന ശാഖ ആക്രമിച്ചതിനു പിന്നാലെ രാത്രി ഉടമ രവി ഡി.സിയുടെ വീടിനു നേരെയും ആണ്  ആക്രമണമുണ്ടായത് .

മൂന്ന് യുവാക്കള്‍ ഡിസി ബുക്‌സ് ശാഖയിൽ കടന്നുകയറി പുസ്തകം വലിച്ചുകീറുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തശേഷം കാവിക്കൊടി നാട്ടി.ഇതോടൊപ്പം  അലമാരകൾ കേടുവരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയാണ് ആക്രമികൾ സ്ഥലം വിട്ടത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.