യുവരാജിന്റെ മികവില്‍ ഇന്ത്യയ്ക്ക് വിജയം • ഇ വാർത്ത | evartha
Cricket

യുവരാജിന്റെ മികവില്‍ ഇന്ത്യയ്ക്ക് വിജയം

article-2186855-147C1483000005DC-639_468x473യുവ്‌രാജ് സിംഗ് മികവില്‍ ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യക്ക് 73 റണ്‍സിന്റെ കൂറ്റന്‍ വിജയം. യുവിയുടെ ബാറ്റിംഗിന് ബൗളര്‍മാര്‍ അത്യുജ്വല പിന്തുണ കൂടി നല്‍കിയതോടെ ഇന്ത്യന്‍ ജയം അനായാസമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു അയകകപ്പെട്ട ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 16.2 ഓവറില്‍ 86 റണ്‍സിനു പുറത്തായി. 3.2 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് ആര്‍. അശ്വിന്‍ പിഴുതത്. അശ്വിനാണു മാന്‍ ഓഫ് ദ മാച്ച്. ട്വന്റി-20 ലോകകപ്പില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടാണ് ഓസീസ് നാട്ടിലേക്കു മടങ്ങുന്നത്. ഇനി ബംഗ്ലാദേശിനെതിരായ മത്സരം കൂടി അവര്‍ക്കു ബാക്കിയുണ്ട്.