പാര്‍ട്ടിപ്രവര്‍ത്തക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; രണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

single-img
31 March 2014

laturപാര്‍ട്ടിപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 21നു ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആരോപണ വിധേയരായ യുവാക്കള്‍ക്കൊപ്പം കാറില്‍ കയറിപ്പോയ യുവതിയെ തുല്‍ജപൂരിലെ ഒരു തടാകത്തിന്റെ കരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരായ ലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മഹേന്ദ്ര സിംഗ് ചവാന്‍, സമീര്‍ എന്നിവരെ ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തെതുടര്‍ന്ന് അറസ്റ്റു ചെയ്തു. ഇവരെ കുടുതല്‍ ചോദ്യം ചെയ്യലിനായി എട്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അന്തരിച്ച മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനും എംഎല്‍എയുമായ അമിത് ദേശ്മുഖിന്റെ ജന്മദിനപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.