മൂന്ന് ദിവസം മുമ്പ് ആരംഭിച്ച എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി

single-img
31 March 2014

memuഎറണാകുളം-കൊല്ലം റൂട്ടില്‍ പുതുതായി ആരംഭിച്ച മെമു സര്‍വീസ് മുടങ്ങി. എന്‍ജിന്‍ ഡ്രൈവര്‍മാരുടെ നിസഹകരണത്തെ തുടര്‍ന്നാണ് മൂന്നു ദിവസം മുമ്പ് ആരംഭിച്ച ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള മെമു സര്‍വീസ സര്‍വീസ് മുടങ്ങിയത്.

അസിസ്റ്റന്റ് ലോക്കോ-പൈലറ്റുമാരുടെ അഭാവമാണ് മെമു സര്‍വീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അസി. ലോക്കോ-പൈലറ്റുമാരില്ലാതെ രാത്രിയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലന്ന് ഡ്രൈവര്‍മാര്‍ അധികൃതരെ നേരത്തെ അറിയിച്ചിരുന്നു. സര്‍വീസ് തുടങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.