ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരേ യുഡിഎഫ് പരാതി നല്‍കും

single-img
31 March 2014

11438-111453-Joyce-Georgeനാമനിര്‍ദ്ദേശപത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതിന്റെ പേരില്‍ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരേ യുഡിഎഫ് പരാതി നല്‍കും. മൂന്നാറിലെ ജോയ്‌സിന്റെ പേരിലുള്ള ഭൂമിയെക്കുറിച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരം നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് റോയ് കെ.പൗലോസ് ആരോപിച്ചു. തനിക്ക് പൈതൃക സ്വത്തായി കിട്ടിയ ഭൂമിയാണെന്നാണ് ജോയ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ താന്‍ വാങ്ങിയ സ്ഥലമാണെന്നാണ് കാണിച്ചിരിക്കുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.