ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയതില്‍ അതീവദുഃഖമെന്ന് ജസ്വന്ത് സിംഗ്

single-img
31 March 2014

Jaswant_Singhവാജ്‌പേയിയുടെയും അഡ്വാനിയുടെയും കാഴ്ചപ്പാടിലുള്ള പാര്‍ട്ടിയല്ല ഇപ്പോഴത്തെ ബിജെപിയെന്നും തന്നെ പുറത്താക്കിയ നടപടിയില്‍ ദുഃഖമുണെ്ടന്നും രാജസ്ഥാനിലെ ബാര്‍മെറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജസ്വന്ത് സിംഗ്.

താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബാര്‍മെറില്‍ സത്യസന്ധനായ ഏതു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാന്‍ സന്നദ്ധനാണ്. എന്നാല്‍, കോണ്‍ഗ്രസില്‍ നിന്നു തെറ്റിപ്പിരിഞ്ഞുവന്ന അഴിമതിയാരോപണവിധേയനായയാളെ പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന കേണല്‍ സോണാറാം ചൗധരിക്ക് ബിജെപി ബാര്‍മെര്‍ സീറ്റ് നല്‍കിയതിനെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.