ഇര്‍ഫാന്റെ വീട് ഇര്‍ഫാനായി ഒരുങ്ങി

single-img
31 March 2014

Mariammaപാര്‍വ്വതിപുത്തനാര്‍ അപകടത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി കുഞ്ഞ് ഇര്‍ഫാന്റെ വിടെന്നുള്ള സ്വപ്‌നം സഫലമായി. ഇന്നലെ രാവിലെ 11.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് ഇര്‍ഫാന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ നിര്‍വഹിച്ചത്. ഇര്‍ഫാന്റെ പിതാവ് ഷാജഹാനും മാതാവ് സജിനിക്കും ഒപ്പം പങ്കുചേരാന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, എം.എ വാഹിദ് എംഎല്‍എ, മുന്‍മന്ത്രി എം. വിജയകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, അവരുടെ മകന്‍ എഫിനോവ എന്നിവരും എത്തിയിരുന്നു.

അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കുഞ്ഞ് ഇര്‍ഫാനെ വീട്ടിലേക്കു കൊണ്ടുവന്നില്ല. രണ്ടു ദിവസത്തിനകം ഇര്‍ഫാന്‍ പുതിയ വീട്ടിലെത്തും. 2011 ഫെബ്രുവരി 17 നു തിരുവനന്തപുരം കരിക്കകത്തു വച്ച് പാര്‍വതി പുത്തനാറിലേക്കു സ്‌കൂള്‍ വാന്‍ മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചപ്പോള്‍ ഇര്‍ഫാന്‍ മാത്രമാണു രക്ഷപ്പെട്ടത്. എന്നാല്‍ അപകടത്തിനുശേഷം ഇര്‍ഫാന്റെ ചലനശേഷ നഷ്ടമാകുകയായിരുന്നു.