ഐ ഐ ടിയില്‍ വീണ്ടും ആത്മഹത്യ : ഖരഗ്പൂര്‍ ഐ ഐടി ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു

single-img
31 March 2014

മിഡ്നാപ്പൂര്‍, പശ്ചിമബംഗാള്‍ : ഖരഗ്പൂര്‍ ഐ ഐ ടിയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.എം ടെക് (ഡ്യുവല്‍ ഡിഗ്രി) വിദ്യാര്‍ത്ഥിയായ ലോകേഷ് കുമാര്‍ ഗോയല്‍ എന്ന 22-കാരനാണ് സ്വന്തം ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ പോകാന്‍  വിളിച്ചപ്പോള്‍ ലോകേഷ് വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്നു സഹപാഠികള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ ലോകേഷ് രാജസ്ഥാന്‍ സ്വദേശിയാണ്.രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടികളില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ തുടര്‍ക്കഥയാകുകയാണ്.