തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അഭിപ്രായ സര്‍വേ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
31 March 2014

Lok-Sabhaതെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ അഭിപ്രായ സര്‍വേകളും നിരോധിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. തങ്ങളുടെ അധികാരം ഇതിനായി ഉപയോഗിക്കില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ച കുറിപ്പില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.

നിലവില്‍ വോട്ടെടുപ്പിനു മുമ്പു 48 മണിക്കൂര്‍ സമയത്തേക്കു മാത്രമാണ് അഭിപ്രായ സര്‍വേകള്‍ക്കു തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായാല്‍ അഭിപ്രായ സര്‍വേകള്‍ക്കു പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തണമെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണെ്ടന്ന ശിപാര്‍ശ മാത്രമാണു നിയമ മന്ത്രാലയം മുന്നോട്ടു വച്ചത്.