സഹകരണബാങ്കുകളില്‍ നിന്നും 2000 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം പാളി; ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും

single-img
31 March 2014

rupeeതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സഹകരണബാങ്കുകളില്‍ നിന്നും 2000 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം പാളിയിരുന്നു. സഹകരണ ബാങ്കുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിച്ചിട്ട് 32.5 കോടി രൂപ മാത്രമാണ് ട്രഷറിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.

ഇതിനെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും മുടങ്ങിയേക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ശമ്പളം ലഭിക്കുന്നതിനു ആദായനികുതി നല്‍കിയതടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്ന രേഖകള്‍ ലഭ്യമാക്കി സമര്‍പ്പിക്കുന്നതിനു ചുരുങ്ങിയത് രണ്്ടാഴ്ച്ചയെങ്കിലും വേണ്്ടി വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.