ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: രണ്ടു പ്രതികളുടെ വധശിക്ഷയുടെ സ്റ്റേ നീട്ടി

single-img
31 March 2014

courtഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ വധശിക്ഷ സ്റ്റേ സുപ്രീം കോടതി നീട്ടി. ഏപ്രില്‍ ഏഴ് വരെയാണ് വധശിക്ഷയുടെ സ്റ്റേ നീട്ടിയിരിക്കുന്നത്. ശിക്ഷയുടെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കോടതിയുടെ പുതിയ ഉത്തരവ്. കേസിലെ പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത എന്നിവരുടെ ശിക്ഷയ്ക്കാണ് സ്റ്റേ.

കേസിലെ നാല് പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രണ്ടു പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിയുണ്ടായത്.