ചൈനയില്‍ മുന്‍ പോളിറ്റ്ബ്യൂറോ അംഗത്തിന്റെ കോടികളുടെ സ്വത്തു കണ്ടുകെട്ടി

single-img
31 March 2014

map_of_chinaചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസിന്റെ അന്വേഷണത്തിനിടെ മുന്‍ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്തിന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടാളികളുടെയും പക്കല്‍നിന്ന് 1450 കോടി ഡോളറിന്റെ സ്വത്തു പിടിച്ചെടുത്തു.

മുന്‍ ആഭ്യന്തര സുരക്ഷാമേധാവിയായ ഷു യോങ്കാങിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളും സഹകാരികളും സ്റ്റാഫംഗങ്ങളും ഉള്‍പ്പെടെ 300ല്‍ അധികം പേരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഷുവിന്റെ അംഗരക്ഷകര്‍, സെക്രട്ടറിമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരും അറസ്റ്റിലായി. ഇവരെ ചോദ്യംചെയ്തു വരികയാണ്.

ചൈനയില്‍ അഴിമതിക്കാര്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ വാഗ്ദാനം ഉന്നതതലത്തില്‍തന്നെ നടപ്പാക്കാന്‍ ആരംഭിച്ചെന്നതിന്റെ സൂചനയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.