ദേവീന്ദര്‍പാല്‍ ഭുല്ലറിന്റെ വധശിക്ഷ ജീവപര്യമാക്കി

single-img
31 March 2014

bhullar1ഭുല്ലറുടെ മാനസികാരോഗ്യനില പരിഗണിച്ചും വധശിക്ഷ നടപ്പാക്കുന്നതില്‍ സംഭവിച്ച കാലതാമസവും കണക്കിലെടുത്ത് ഖലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ ഭുല്ലറിന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. ദയാഹര്‍ജിയില്‍ കാലാതാമസം ഉണ്ടാകുന്നത് വധശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണമാണെന്ന് സുപ്രീം കോടതി ജനുവരിയില്‍ വിധിച്ചിരുന്നു.

1993-ല്‍ ഡല്‍ഹിയില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ട കാര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനാണ് ദേവീന്ദര്‍പാല്‍ ഭുല്ലര്‍. സുപ്രീം കോടതി വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് 2003-ല്‍ ഭുല്ലര്‍ നല്‍കിയ ദയാഹര്‍ജി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011-ലാണ് രാഷ്ട്രപതി തള്ളിയത്.