ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായുള്ള കൂടിക്കാഴ്ച്ച തികച്ചും വ്യക്തിപരമെന്നു കോടിയേരി

single-img
31 March 2014

കണ്ണൂര്‍: ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ അല്‍ റഷീദുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു എന്ന്  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജഡ്ജി ഹാരൂണ്‍ അല്‍ റഷീദിനെ തനിക്കു വ്യക്തിപരമായി അറിയാം. അദ്ദേഹത്തിന്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ് അദ്ദേഹം വന്നത്.

ഡല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച . രാഷ്ട്രീയകാര്യങ്ങളോ കേസിന്റെ കാര്യങ്ങളോ സംസാരിച്ചിട്ടില്ല. ഏതെങ്കിലും ജഡ്ജി കോടതിക്ക് പുറത്ത് കേസിന്റെ കാര്യങ്ങള്‍ സംസാരിക്കുമോ എന്നും കോടിയേരി ചോദിച്ചു.

കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദുമായി ഫിബ്രവരി 28 ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളെന്നുമുള്ള ആരോപണം ഉന്നയിച്ചത്.