വൈ.എം.സി.എ. കേരള റീജിയന്‍ വജ്രജൂബിലി പതാക പ്രയാണം; ഇന്ന് കരിയൂരില്‍ തുടങ്ങും

single-img
31 March 2014

Ymca-logo-hrവൈ.എം.സി.എ. കേരള റീജിയന്‍ വജ്രജൂബിലിയുടെ കോട്ടയത്തെ ആഘോഷവേദിയില്‍ ഉയര്‍ത്താനുള്ള പതാക കവിയൂരില്‍ നിന്ന് ഞായറാഴ്ച 11.30ന് പ്രയാണം തുടങ്ങും. കേരള റീജിയന്റെ ആദ്യ ചെയര്‍മാനായ ഡോ. കെ.ഐ.ജോണിനോടുള്ള സ്മരണാര്‍ത്ഥമാണ് പതാക കവിയൂരില്‍ നിന്ന് കൊണ്ടുപോകുന്നത്.

Donate to evartha to support Independent journalism

വൈ.എം.സി.എ. സംസ്ഥാന യൂത്ത് ഫോറം ചെയര്‍മാന്‍ അരുണ്‍ മാര്‍ക്കോസ് പതാക യാത്രയ്ക്ക് നേതൃത്വം നല്‍കും. ദേശീയ യൂത്ത് വര്‍ക്ക് സെക്രട്ടറി സി.എച്ച്്.ആര്‍.പി.മണികുമാര്‍ ഉദ്ഘാടനം ചെയ്യും.

ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥനാ സംഗമം സംസ്ഥാന ചെയര്‍മാന്‍ ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. മേഖലാ അധ്യക്ഷന്‍ െപ്രാഫ. ജോയ് സി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. നവീന്‍ മാണി, അഡ്വ. ഒ.വി.ജോസഫ്, ജോ ഇലഞ്ഞിമൂട്ടില്‍, വര്‍ഗ്ഗീസ് ടി.മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കല്‍, എബി ജേക്കബ്, മത്തായി കെ.ഐപ്പ്, ജൂബിന്‍ ജോണ്‍, ജോജി പി.തോമസ്, കെ.സി.മാത്യു, ജോസഫ് ജോണ്‍, സി.ജി.ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ വിമന്‍സ്‌ േഫാറം സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഫ്രീ-അസംബ്ലി സംസ്ഥാന സെക്രട്ടറി െസ്റ്റല്ലാ തോമസ് ഉദ്ഘാടനം ചെയ്തു. മേഖല ചെയര്‍പേഴ്‌സണ്‍ ജെസി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. മറിയാമ്മ സാം, ഡോ. ജസി തോമസ്, ഷീജ ടി.ടോജി, ജയാമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.