മന്ത്രി കെ.സി.ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനെന്ന് വി.എസ്

single-img
29 March 2014

vsപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മന്ത്രി കെ.സി.ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് ജോസഫെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാരിനെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഉമ്മന്‍ ചാണ്ടിയുടെ മുഖത്തേറ്റ അടിയാണെന്നും വി.എസ്. പറഞ്ഞു. കോട്ടയം കടുത്തുരുത്തിയില്‍ മാത്യൂ ടി.തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.