പാക് മാധ്യമ പ്രവര്‍ത്തകന്‍ റാസ റൂമിക്കെതിരെ അക്രമം: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

single-img
29 March 2014

Raza Rumiപ്രമുഖ പാക് മാധ്യമ പ്രവര്‍ത്തകനും താലിബാന്‍ വിരോധിയുമായ റാസ റൂമി സഞ്ചരിച്ച കാറിനു നേരെ അജ്ഞാതരായ രണ്ടു പേര്‍ വെടിയുതിര്‍ത്തു. റാസ റൂമി പരിക്കുകളൊന്നുമില്ലാതെ അക്രമത്തില്‍ നിന്നും രക്ഷപെട്ടുവെങ്കിലും കാര്‍ ഡ്രൈവര്‍ക്കും, കൂടെയുണ്ടായിരുന്ന സുരക്ഷാ ഭടനും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ സുരക്ഷാഭടന്‍ പിന്നീട് ആശുപത്രിയില്‍ വച്ചു മരിച്ചു.

മത തീവ്രവാദ സംഘടനകളെയും താലിബാനെയും എപ്പോഴും എതിര്‍ത്ത് സംസാരിക്കുന്ന ആളാണ് റാസ റൂസി. അടുത്തിടെ റാസ റൂസി എക്‌സ്പ്രസ് ടിവി ചാനലില്‍ ചേര്‍ന്നു പുതിയ ഒരു ടോക് ഷോ ആരംഭിച്ചിരുന്നു.