തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ വിധിയെഴുതട്ടെയെന്ന് മുഖ്യമന്ത്രി

single-img
29 March 2014

M_Id_279187_Oommen_Chandyമുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ കോടതി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ വിധിയെഴുതട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ ഭൂമിയിടപാട് കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അതിനാല്‍ കോടതിക്കെതിരേ താന്‍ പരാതി പറയുന്നില്ലെന്നും മഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, കേസില്‍ കോടതിവിധിക്കെതിരേ അപ്പീല്‍ നല്കുമോ എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.