മോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

single-img
29 March 2014

Imran-masood-360x270_masപ്രസംഗത്തിനിടെ മോദിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിനെ അറസ്റ്റ് ചെയ്തു. മോദിക്കെതിരെ പ്രസംഗം നടത്തിയ മസൂദിനെതിരെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഇതിനെതിരെ രംഗത്തു വന്നിരുന്നു.

എന്നാല്‍ താന്‍ എട്ടുമാസം മുമ്പ് ബിഎസ്പിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോളാണ് ഇത്തരത്തില്‍ പ്രസംഗിച്ചതെന്നും അതില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്നും മസൂദി പറഞ്ഞിരുന്നു.