അഞ്ചുകെട്ടിയ 70 കാരന്‍ ആറാംകെട്ടിന് ശ്രമിക്കവെ പിടിയിലായി; ഭാര്യമാരില്‍ പതിനഞ്ചുകാരിയും

single-img
29 March 2014

dg.muslim.child-brideഅഞ്ചു സ്ത്രീകളെ വിവാഹം കഴിച്ച് ആറാമത് വിവാഹത്തിന് ശ്രമിച്ച എഴുപതുകാരനെ നാട്ടുകാര്‍ അഞ്ചാം ഭാര്യയുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുമ്പ് വിവാഹം കഴിഞ്ഞ് മൊഴിചൊല്ലിയവരില്‍ ഒരു പതിനഞ്ചുകാരിയുമുണ്ടെന്ന് മൊഴി.

തിരുവനന്തപുരം ചിറയിന്‍കീഴ് പുതുവല്‍പ്പറമ്പ് വീട്ടില്‍ അലിയാരുകുഞ്ഞ് (70) ആണ് ആറാം വിവാഹത്തിന് ശ്രമിക്കവേ പോലീസ് കസ്റ്റഡിയിലായത്. ആലുവ കുഞ്ഞുണ്ണിക്കരയില്‍ നിന്ന് നിര്‍ധന കുടുംബത്തില്‍പ്പെട്ട ഷാജിത (38)യെ അഞ്ച് വര്‍ഷം മുന്‍പ് വിവാഹം ചെയ്യുകയായിരുന്നു. ഇവരെ മൊഴിചാല്ലുവാന്‍ വേണ്ടിയെത്തിയ അലിയാരുകുഞ്ഞിനെ ഷാഹിദയുടെ പരാതിയെതുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാളുടെ മറ്റ് വിവാഹ വിവരങ്ങള്‍ പുറത്തു വന്നത്. ആറാം വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഷാഹിദയെ മൊഴി ചൊല്ലാന്‍ ശ്രമിച്ചതെന്നും ഇതിനു മുമ്പ് കല്ല്യാണം കഴിച്ച അഞ്ചുപേരില്‍ ഒരാള്‍ 15വയസുകാരിയായിരുന്നെന്നും പോലീസിന്റെ ചോദ്യം അലിയാരുകുഞ്ഞ് തുറന്നു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരുന്നു.

ഒരു വിവാഹം കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഇയാള്‍ ഭാര്യയോടൊപ്പം കഴിയാറില്ലെന്നും ഒരു ഭാര്യയില്‍ ഇയാള്‍ക്ക് രണ്ട് മക്കളുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കുമെന്നറിയിച്ചു.