പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

single-img
29 March 2014

KODIYERI_BALAKRISHNANസുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്നലെ വൈകുന്നേരം ജില്ലയിലെത്തിയ കോടിയേരി മാവൂര്‍ റോഡിലെ മര്‍ക്കസ് ഓഫീസിലാണു കാന്തപുരത്തെ കണ്ടത്. എന്നാല്‍, കൂടിക്കാഴ്ചയെ സംബന്ധിച്ചു പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.