ചെന്നെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിയുന്നു

single-img
29 March 2014

IN26_DHONI_1808fകത്തി നില്‍ക്കുന്ന ഐ.പി.എല്‍. കോഴക്കേസലെ പുതിയ വാര്‍്തയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനം എം.എസ്.ധോണി ഒഴിയാന്‍ തയാറായതായി റിപ്പോര്‍ട്ട്. ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും ധോണി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു.

ഇതു സംബന്ധിച്ച് ധോണി ചെന്നൈ ടീം ഉടമയും ബിസിസിഐ അധ്യക്ഷനുമായിരുന്ന എന്‍.ശ്രീനിവാസനുമായി വെള്ളിയാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തി. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഇന്ത്യാ സമിന്റ്‌സ് വൈസ് പ്രസിഡന്റ് സ്ഥാനവും താന്‍ ഒഴിയാന്‍ തയാറാണെന്ന് ധോണി ശ്രീനിവാസനെ അറിയിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.