സിബിഐ അന്വേഷണം എതിര്‍ക്കേണ്ടതില്ലെന്ന് ചെന്നിത്തല

single-img
29 March 2014

ramesh chennithalaമുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പുകേസുകള്‍ സിബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനെതിരേ അപ്പീല്‍ പോകേണെ്ടന്നാണു വ്യക്തിപരമായ അഭിപ്രായം. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പീല്‍ കൊടുക്കണോ എന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഏതന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊന്നും മറച്ചുവയ്ക്കാനില്ല. എല്ലാക്കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.