ശവസംസ്‌കാര ചടങ്ങിനിടെ ഗ്രെനേഡ് ആക്രമണം; സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 20 പേര്‍ കൊല്ലപ്പെട്ടു

single-img
29 March 2014

Central African Republicസെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ഗ്രെനേഡ് ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ ബാംഗ്വായിലായിരുന്നു ആക്രമണം.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കടുത്ത ക്രിസ്ത്യന്‍ വിരുദ്ധ തീവ്രവാദ സംഘടന സിലേക്ക വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. ഇവര്‍ ക്രസ്ത്യന്‍ മതവിശ്വാസികള്‍ക്കു നേരെയുള്ള ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.