നരേന്ദ്രമോദിയുടെ ലക്ഷ്യം ഇന്ത്യയുടെ ഐക്യം തകര്‍ക്കല്‍: ആന്റണി

single-img
29 March 2014

ak_antony_defencetech.inബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ ലക്ഷ്യം ഇന്ത്യയുടെ ഐക്യം തകര്‍ക്കലാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണി. ഗുജറാത്തല്ല ഇന്ത്യയെന്നും ഗുജറാത്തിനെ അപേക്ഷിച്ച് കേരളം സ്വര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് എ.കെ.ആന്റണി ഉന്നയിച്ചത്. ഈ തെരഞ്ഞെടുപ്പോടുകൂടി ഇടതു മുന്നണി ചരിത്രത്തിന്റെ ഭാഗമാകുമെന്നും തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.