ഗവാസ്ക്കർ ബിസിസിഐ താത്കാലിക അധ്യക്ഷൻ

single-img
28 March 2014

_51978611_gavaskar_640അഴിമതിയിൽ മുങ്ങിക്കുളിച്ച ഐപിഎല്ലിനെ ശുദ്ധീകരിക്കാൻ സുപ്രീം കോടതി നടപടികൾ കൈക്കൊള്ളുന്നു.ഏഴാം സീസൺ ഐപിഎൽ നിർത്താനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറെ ഐ.പി.എല്‍ നടത്തിപ്പിന്റെ ചുമതലയേല്‍പിച്ചു.ബിസിസിഐ താത്കാലിക അധ്യക്ഷനും ഗവാസക്കറാണു

ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് ഐപിഎല്ലിൽ പങ്കെടുക്കാമെന്നും അറിയിച്ചു. കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്നതുവരെ ഒരു കളിക്കാരനേയും വിലക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.