സംസ്ഥാനത്ത് അവസാനവട്ട പ്രചാരണത്തിനു പ്രധാനമന്ത്രിയും സോണിയയും രാഹുലും എത്തുന്നു

single-img
28 March 2014

Manmohan-Sonia-Rahulസംസ്ഥാനത്ത് അവസാനവട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ നാലിനു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഏഴിന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയഗാന്ധിയും കേരളത്തിലെത്തുമെന്നു കെപിസിസിയുടെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സി.വി. പത്മരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും പ്രചാരണത്തിനായി കേരളത്തിലെത്തുന്നു തീയതി തീരുമാനിച്ചിട്ടില്ല. എറണാകുളത്ത് പ്രചരണത്തിനാണ് പ്രധാനമന്ത്രിയെത്തുക.

രാഹുല്‍ഗാന്ധി നാലു കേന്ദ്രങ്ങളിലും സോണിയഗാന്ധി രണ്ടു കേന്ദ്രങ്ങളിലും പ്രസംഗിക്കും. ഇത് എവിടെയെല്ലാമെന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കും. ഈ മാസം 30 മുതല്‍ ഏപ്രില്‍ എട്ടുവരെ കേന്ദ്രമന്ത്രി എ.കെ. ആന്റണി എല്ലാ ജില്ലകളിലും പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പു കഴിയുന്നതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അഖിലേന്ത്യാ പാര്‍ട്ടി എന്ന സ്ഥാനം ഇല്ലാതാകുമെന്നും പത്മരാജന്‍ പറഞ്ഞു.