ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആതിഥേയര്‍ക്കെതിരെ

single-img
28 March 2014

India v South Africa - ICC World Twenty20 2012: Super Eights Group 2ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ ടെന്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ബംഗ്ലാദേശിനെതിരെ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങുന്നു. രണ്ട് മത്സരങ്ങള്‍ ജയിച്ച നാല് പോയിന്റുള്ള ഇന്ത്യക്ക് ഇന്നു ജയിച്ചാല്‍ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം. ബാറ്റ്‌സ്മാന്‍മാരുടെയും സ്പിന്നര്‍മാരുടെയും മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് മികച്ച വിജയം നേടിത്തന്നത്.

അതേസമയം വിന്‍ഡീസിനെതിരേ പരാജയപ്പെട്ടശേഷമാണ് ആതിഥേയര്‍ ഇന്ന് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മില്‍ കൊമ്പുകോര്‍ക്കും. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് ഇന്ന് വിജയിക്കണം.