പാര്‍ട്ടിയെ സംരക്ഷിക്കാനായിരുന്നു സിപിഎം അന്വേഷണമെന്ന് രാമചന്ദ്രന്‍പിള്ള

single-img
28 March 2014

s-ramachandran-pillaiടി.പി. വധക്കേസില്‍ സിപിഎം നടത്തിയ അന്വേഷണം പാര്‍ട്ടിയെ സംരക്ഷിക്കാനായിരുന്നെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ നിലപാട്-2014ല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ടി.പി വധവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണേ്ടായെന്ന് അറിയുന്നതിനു വേണ്ടിയാണു പാര്‍ട്ടി ആഭ്യന്തരതലത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തെക്കുറിച്ചു പാര്‍ട്ടിയില്‍ വിശദീകരിച്ചിട്ടുണ്ട്. അതു പാര്‍ട്ടി അംഗങ്ങളും ബന്ധുക്കളും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, അന്വേഷണം നടത്തിയത് ആരാണെന്നു വെളിപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നു രാമചന്ദ്രന്‍പിള്ള പറഞ്ഞു.