ലങ്കയ്‌ക്കെതിരേ യുഎന്‍ പ്രമേയത്തിന്‍മേലുള്ള വോട്ടിംഗില്‍ ഇന്ത്യ പങ്കെടുത്തില്ല

single-img
28 March 2014

02_srilanka1_k_A11എല്‍ടിടിഇയുമായുള്ള യുദ്ധസമയത്ത് ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ചു രാജ്യാന്തര അന്വേഷണം നടത്തണമെന്നു നിര്‍ദേശിക്കുന്ന പ്രമേയം യുഎന്നിന്റെ മനുഷ്യാവകാശസമിതി പാസാക്കി. 23 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. യുഎസ് മുന്‍കൈയെടുത്ത് അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ വിട്ടുനിന്നപ്പോള്‍ റഷ്യയും ചൈനയും ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ എതിര്‍ത്തുവോട്ടു ചെയ്തു.

മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച് അന്വേഷിക്കാനും വിലയിരുത്താനും കണെ്ടത്താനും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ അധികാരപ്പെടുത്തുന്ന പ്രമേയം ശ്രീലങ്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ദിലീപ് സിന്‍ഹാ ചൂണ്ടിക്കാട്ടി. 2009, 2012, 2013 വര്‍ഷങ്ങളില്‍ ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ കൊണ്ടുവന്ന പ്രമേയങ്ങളെ ഇന്ത്യ അനുകൂലിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.