നിലപാട് മാറ്റിപ്പറയുന്ന വി.എസിനെ ബദല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പ്രതീക്ഷിക്കാനാകില്ലെന്ന് രമ

single-img
28 March 2014

ramaചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനുശേഷം വിഎസ് എടുത്ത നിലപാടുകളും ഇപ്പോള്‍ പാര്‍ട്ടിക്കു വിധേയനായി മലക്കംമറിഞ്ഞുള്ള നിലപാടുകളും രണ്ടാണെന്നും ഇത്തരത്തില്‍ നിലപാടു മാറ്റിക്കൊണ്ടിരിക്കുന്ന വി.എസ്. അച്യുതാനന്ദനെ ബദല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കു പ്രതീക്ഷിക്കാനാവില്ലെന്നും ആര്‍എംപി നേതാവ് കെ.കെ. രമ. ഈ നിലപാട് മാറ്റത്തിന്റെ കാരണം വിഎസ് തന്നെ വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു.

ജനസ്വീകാര്യതയുള്ളതായിരുന്നു ചന്ദ്രശേഖരന്‍ വധത്തിനു പിന്നാലെ വിഎസ് സ്വീകരിച്ച നിലപാട്. പക്ഷേ ശഇപ്പോഴുണ്ടായ നിലപാടുമാറ്റം എന്തിനു വേണ്ടിയാണെന്ന് അറിയില്ല. ചന്ദ്രശേഖരനെ വില്പനച്ചരക്കാക്കാന്‍ അനുവദിക്കില്ലെന്നുംരമ പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തിനുശേഷമുണ്ടായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ഇനി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവില്ലെന്നാണു കരുതിയതെന്നും എന്നാല്‍, അതു തുടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും രമ സൂചിപ്പിച്ചു.