ഇന്ത്യ പോളിയോവിമുക്തരാജ്യമായി

single-img
28 March 2014

Polioഇന്ത്യയെ പോളിയോവിമുക്തരാജ്യമായി ലോകാരോഗ്യസംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി പോളിയോയുമായി ബന്ധപ്പെട്ട ഒരു കേസു പോലും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ നിരീക്ഷിച്ചു. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞമാണ് അതിന്റെ പര്യമ്യതയില്‍ എത്തിയിരിക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യയുടെ പോളിയോ നിര്‍മാര്‍ജനം എന്ന വിദൂരസ്വപ്നം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിയോവിമുക്ത മേഖലയായി പ്രഖ്യാപിച്ച നാലാമത്തെ മേഖലയാണ് തെക്കുകിഴക്കന്‍ ഏഷ്യയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് അറിയിച്ചു.

ബംഗ്ലാദേശ്, ഭൂട്ടാന്‍, ഉത്തരകൊറിയ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മാലിദ്വീപ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളും ഇന്ത്യയെ കൂടാതെ പോളിയോ വിമുക്ത രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.