മധ്യപ്രദേശില്‍ സൈനിക വിമാനം തകര്‍ന്ന് അഞ്ച് മരണം

single-img
28 March 2014

USAF_C-130J_Super_Hercules_at_RIAT_2010_arpമധ്യപ്രദേശില്‍ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനം തകര്‍ന്ന് അഞ്ച് സൈനികര്‍ മരിച്ചു. വ്യോമസേനയുടെ യുഎസ് നിര്‍മ്മിത സി-130 ജെ സൂപ്പര്‍ ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട വിമാനമാണ് ഗ്വാളിയോറിന് സമീപം തകര്‍ന്ന് വീണത്. ആഗ്രയിലെ വ്യോമ കേന്ദ്രത്തില്‍ നിന്നുമാണ് വിമാനം പറന്നുയര്‍ന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

രാവിലെ 10 ഓടെ പതിവ് പരിശീലന പറക്കലിനിടെയാണ് ദുരന്തം. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശ്-രാജസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്.