ഏ.കെ. ആന്റണിക്കെതിരെയുള്ള പരാമര്‍ശം; മോദി നയവഞ്ചകനെന്ന് കോണ്‍ഗ്രസ്

single-img
28 March 2014

narender_modi_awardപാക്കിസ്ഥാന്‍ ഏജന്റെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ വിശേഷിപ്പിച്ച നരേന്ദ്ര മോദിയുടെ വാക്കുകള്‍ നയവഞ്ചകന്റേതാണെന്നു കോണ്‍ഗ്രസ്. ഇന്ത്യാക്കാരനായ ഒരു നേതാവിനു ഇതു പോലുള്ള വാക്കുകള്‍ ഒരിക്കലും ഉപയോഗിക്കാനാവില്ലെന്നു കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ പറഞ്ഞു. രാജ്യത്തിന്റെ പ്രധാന ശത്രുക്കള്‍ മൂന്ന് എകെ-കളാണെന്നാണു മോദി കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

ആന്റണിക്കെതിരായ ആക്ഷേപങ്ങള്‍ക്കു മോദിയും ബിജെപിയും രാജ്യത്തോടും മറുപടി പറയേണ്ടി വരുമെന്നും സഞ്ജയ് ഝാ പറഞ്ഞു. പാകിസ്ഥാനെ സഹായിക്കുന്ന പ്രതിരോധമന്ത്രി എ.കെ.ആന്റണി, ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍, എകെ-47 എന്നിങ്ങനെ മൂന്ന് എകെ-കളാണെന്ന് മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു