മദനിയ്ക്ക് ജാമ്യമില്ല: ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി

single-img
28 March 2014

ദില്ലി: ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ  സുപ്രീംകോടതി തള്ളി. എന്നാല്‍ മദനിയെ നാളെത്തന്നെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടു.മദനിയുടെ അഡ്മിറ്റ് റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം.>മണിപ്പാല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനുമായാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മദനി പറയുന്നതെന്നും കര്‍ണാടക കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരും ആശുപത്രികളും ഒത്തുകളിക്കുകയാണെന്നും ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം അനുവദിക്കണമെന്നുമാണ് മദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ച് 15ന് സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.