ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

single-img
28 March 2014

kashmirmspജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജമ്മുകാഷ്മീരിലെ കത്വാ ജില്ലയില്‍ പത്താംകോട്ട് ദേശിയ പാതയില്‍ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. പട്ടാള വേഷത്തിലെത്തിയ നാല് തീവ്രവാദികള്‍ കാറിനുനേരെ ആക്രമണം നടത്തുകയായിരുന്നു.

കാര്‍ തടഞ്ഞു നിര്‍ത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനുശേഷം ഡ്രൈവറെയുള്‍പ്പെടെ കാര്‍ തട്ടിയെടുത്തു. കാറുമായി രക്ഷപെട്ട തീവ്രവാദികള്‍ പട്ടാളക്യാമ്പിന് സമീപമെത്തി സൈനീകകേന്ദ്രത്തിലേക്കും വെടിയുതിര്‍ത്തു.