ഗുജറാത്ത് കലാപം മോഡിയുടെ പരാജയം: അല്‍ഫോന്‍സ് കണ്ണന്താനം

single-img
28 March 2014

Kannanthanamഗുജറാത്തില്‍ 2002ല്‍ നടന്ന കലാപം മോദി സര്‍ക്കാരിന്റെ പരാജയം തന്നെയായിരുന്നെന്നു ബിജെപി ദേശീയ സമിതിയംഗം അല്‍ഫോന്‍സ് കണ്ണന്താനം. 10 വര്‍ഷമായി മോദി അതു തിരുത്തുകയായിരുന്നു. ഗുജറാത്ത് കലാപം ഇന്ന് ഉയര്‍ത്തിക്കാട്ടുന്നത് മോദിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താനാണ്. താനും ആര്‍എസ്എസും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ആരെതിര്‍ത്താലും ആരെ കാണണമെന്നു തീരുമാനിക്കുന്നതു താന്‍ തന്നെയായിരിക്കും. കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാല്‍ സ്വീകരിക്കുമെന്നും തന്റെ രാഷ്ട്രീയമാറ്റം രാജ്യനന്മയ്ക്കു വേണ്ടിയായിരുന്നെന്നും കണ്ണന്താനം പറഞ്ഞു.

കേജരിവാള്‍ അര്‍ബന്‍ മാവോയിസ്റ്റാണ്. രാജ്യത്തു കള്ളം പറയുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കേജരിവാളിനാണ്. തന്റെ ആശയമാണു ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.