കടല്‍ക്കൊലക്കേസ്: ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നാവികരുടെ വിചാരണ നീട്ടിവെയ്ക്കണമെന്ന് സുപ്രീം കോടതി

single-img
28 March 2014

Italianകടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ നാലാഴ്ച നീട്ടിവെയ്ക്കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിക്കാന്‍ എന്‍ഐഎക്ക് അവകാശമില്ലെന്ന നാവികരുടെ ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ വിചാരണ പാടില്ലെന്ന് കോടതി ആവശ്യപ്പെട്ടു.

കേസില്‍ സുവാ നിയമം ബാധകമല്ലാതാക്കിയതോടെ എന്‍ഐഎക്ക് കേസ് അന്വേഷിക്കാന്‍ അവകാശമില്ലാതായെന്നും സൈനീക ഉദ്യോഗസ്ഥരെന്ന പരിരക്ഷ തങ്ങള്‍ക്കുണ്‌ടെന്നും നാവികര്‍ കോടതിയില്‍ ഉന്നയിച്ചു. കൂടാതെ സംഭവം നടന്നസ്ഥലത്ത് ഇന്ത്യന്‍ നിയമം ബാധകമല്ലെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.