ഇരുപത്തിനാലുകാരിയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഇരുപത്തിരണ്ടുകാരന്‍ ആത്മഹത്യചെയ്ത നിലയില്‍

single-img
28 March 2014

Hangഇരുപത്തിനാലുകാരി യുവതിയോടൊപ്പം നഗരത്തിലെ ലോഡ്ജില്‍ വ്യാഴാഴ്ച മുറിയെടുത്ത ഇരുപത്തിരണ്ടുകാരന്‍ യുവാവ് ആ;്മഹത്യചെയ്ത നിലയില്‍. പത്തനംതിട്ട വടശേരിക്കര സ്വദേശിനിയായ യുവതിക്കൊപ്പം കല്ലുപാലത്തിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത മലപ്പുറം സ്വദേശിയായ യുവാവിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തിയത്. സംഭവത്തെതുടര്‍ന്ന് യുവതി സൗത്ത് പോലീസിന്റെ കസ്റ്റഡിയിലാണ്.

മൊബൈല്‍ ഫോണിലൂടെയാണ് മലപ്പുറം സ്വദേശിയായ യുവാവ് വടശേരിക്കര സ്വദേശിനിയെ പരിചയപ്പെടുകയും പരിചയം പിന്നീട് പ്രണയമായി മാറി രണ്ടുപേരും ഒളി;ച്ചോടുകയായിരുന്നു. ഇന്നലെ നഗരത്തിലെത്തിയ ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തു. യുവതിക്ക് അപസ്മാര രോഗമുണ്ടായിരുന്നു. പക്ഷേ ഈ വിവരം യുവാാിന് അറിയില്ലായിരുന്നു.

ഇന്നലെ രാത്രിയോടെ യുവതിക്ക് അപസ്മാര രോഗമുണ്ടാകുകയും തുടര്‍ന്ന് ബോധരഹിതയാകുകയും ചെയ്തപ്പോള്‍ യുവതി മരിച്ചു എന്ന ധാരണയില്‍ യുവാവ് മുറിയില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുറച്ചുസമയത്തിനുശേഷം ബോധം തിരികെ ലഭിച്ച പെണ്‍കുട്ടി യുവാവിനെ തൂങ്ങിയ നിലയില്‍ കണെ്ടത്തുകയായിരുന്നു.