ഡിഎംകെയില്‍ നിന്നുപുറത്താക്കപ്പെട്ട അഴഗിരി കനിമൊഴിയുമായി കൂടിക്കാഴ്ച നടത്തി

single-img
28 March 2014

Alagiriഡിഎംകെയില്‍ നിന്നു പുറത്താക്കപ്പെട്ട, മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനുമായ എം.കെ. അഴഗിരി സഹോദരിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ സിഐടി കോളനിയിലുള്ള കനിമൊഴിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം പിതാവ് കരുണാനിധി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോയ സമയത്ത് അഴഗിരി വീട്ടിലെത്തി അമ്മ ദയാലു അമ്മാളിനെ സന്ദര്‍ശിച്ചിരുന്നു.

കനിമൊഴിയുമായുള്ള അഴഗിരിയുടെ കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പാര്‍ട്ടിയുടെയോ നേതാക്കളുടെയോ ഭാഗത്തുനിന്ന് ഔദ്യോഗികപരമായ വിശദീകരണങ്ങള്‍ ലഭിച്ചിട്ടില്ല.