കന്യകാത്വം ഇന്‍റര്‍നെറ്റില്‍ ലേലത്തിനു വെച്ച് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

single-img
28 March 2014

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തന്റെ കന്യകാത്വം ഇന്റര്‍നെറ്റിലൂടെ ലേലം ചെയ്തു വില്‍ക്കുന്നു. എലിസബത്ത് റെയിന്‍ എന്നു പേരു മാറ്റിയ 27കാരിയാണ് തന്റെ കന്യകാത്വം ലേലം ചെയ്യാന്‍ തയ്യാറായത്. ഇതിനായി, എലിസബത്ത് ഒരു വെബ്സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട്. ലേലത്തിന്റെ നടത്തിപ്പിനും മറ്റുമായി ഒരു ഏജന്റിനെയും നിയമിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് ലേലം ആരംഭിക്കുന്നത്.

ധനസമ്പാദനമാണ് തന്റെ പ്രധാനലക്ഷ്യമെന്നു എലിസബത്ത്‌ പറയുന്നു.2009ല്‍ കന്യകാത്വം ലേലം ചെയ്ത് 3.7 മില്യന്‍ ഡോളറുകള്‍ (22.5 കോടി രൂപ) സമ്പാദിച്ച നതാലി ഡിലന്റെ അനുഭവത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും എലിസബത്ത് വ്യക്തമാക്കുന്നു. ഇങ്ങനെ കിട്ടുന്ന തുകയുടെ 40 ശതമാനം വികസ്വര രാജ്യങ്ങളിലെ സ്ത്രീകള്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിനിയോഗിക്കുമെന്നും എലിസബത്തിന്റെ വെബ്സറ്റ് വ്യക്തമാക്കുന്നു.

എലിസബത്തിന്റെ മുഖം മറച്ചു വെച്ച നിരവധി അര്‍ദ്ധനഗ്ന ഫോട്ടോകളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലേലത്തില്‍ വിജയിക്കുന്ന ആള്‍ക്കൊപ്പം 12 മണിക്കൂര്‍ നേരം ചെലവഴിക്കാമെന്നും കന്യകാത്വംസമര്‍പ്പിക്കമെന്നുമാണ് എലിസബത്തിന്റെ വാഗ്ദാനം. ഇക്കാര്യത്തില്‍ സാമ്പത്തിക ലാഭം മാത്രമേ താന്‍ പ്രതീക്ഷിക്കുന്നുള്ളൂ എന്നും ഇതില്‍ സദാചാര പ്രശ്നങ്ങളൊന്നുമുള്ളതായി കരുതുന്നില്ലെന്നും എലിസബത്ത് വെബ്സൈറ്റിലൂടെ വ്യക്തമാക്കുന്നു.