ഇനി മുതല്‍ കാര്‍ഡും അക്കൌണ്ടുമില്ലാതെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എമ്മില്‍ നിന്നും പണം ലഭിക്കും

single-img
28 March 2014

മുംബൈ: എ ടി എം കാര്‍ഡും അക്കൗണ്ടുമില്ലാതെ എടിഎം വഴി പണം നല്‍കുന്ന രാജ്യത്തെ ആദ്യ ബാങ്ക് ആയി ബാങ്ക് ഓഫ് ഇന്ത്യ മാറുന്നു. കഴിഞ്ഞ മാസം അക്കൗണ്ടില്ലാത്തവര്‍ക്കും എ.ടി.എം വഴി പണം നല്‍കാനുള്ള സംവിധാനം നടപ്പിലാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു.

മുംബൈ നഗരത്തിലാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇന്ത്യ ഈ സംവിധാനം നടപ്പിലാക്കുന്നത് കാര്‍ഡ് ആവശ്യമില്ലാത്ത ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുത്ത എടിഎമ്മുകളില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താം.

ഈ മാര്‍ഗമുപയോഗിച്ചു  ഏതെങ്കിലും ബാങ്കിന്റെ  അക്കൗണ്ടുള്ള ആര്‍ക്കും എടിഎമ്മില്‍ പോയി തന്റെ ബന്ധുവിനോ സുഹൃത്തിനോ തന്റെ അക്കൗണ്ടില്‍നിന്നു പണം മറ്റൊരു എടിഎം വഴി നല്‍കാന്‍ കഴിയും. പണം സ്വീകരിക്കേണ്ടയാളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന കോഡ് ഉപയോഗിച്ചാണു പണം പിന്‍വലിക്കേണ്ടത്. ഈ കോഡ് അതേ ബാങ്കിന്റെതന്നെ ഏതെങ്കിലും എടിഎമ്മില്‍ നല്‍കി പണം പിന്‍വലിക്കാം.