സുനന്ദയുടെ മരണത്തിലുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് കുടുംബാംഗങ്ങളുടെ സംയുക്ത പ്രസ്താവന

single-img
27 March 2014

Sunanda-Pushkarകേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ, ദുരൂഹസാഹചര്യത്തില്‍ മരിച്ച സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുനന്ദയുടെ കുടുംബാംഗങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന ഊഹാപോഹങ്ങള്‍ തങ്ങളെ മാനസികമായി വേദനിപ്പിക്കുന്നുവെന്ന് സുനന്ദയുടെ പിതാവും സഹോദരനും പുത്രനും ചേര്‍ന്നു സമര്‍പ്പിച്ച പ്രസ്താവനയില്‍ അറിയിച്ചു.

ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കുന്ന സാഹചര്യത്തില്‍, തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷം സുനന്ദയുടെ വിഷയം തരൂരിനെതിരായ പ്രചാരണായുധമായി ഉയര്‍ത്തിയിരിക്കുകയായതിനാല്‍ പോലീസ് എത്രയും വേഗം കേസിലെ അന്വേഷണം അവസാനിപ്പിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.