രാജിവയ്ക്കില്ലെന്ന് ശ്രീനിവാസന്‍; വേണമെങ്കില്‍ അന്വേഷണം കഴിയുംവരെ മാറിനില്‍ക്കാം

single-img
27 March 2014

Sreenivasanബി.സി.സി.ഐ അധ്യക്ഷ സ്ഥാനം താന്‍ രാജിവെയ്ക്കില്ലെന്നും ഐപിഎല്‍ കോഴക്കേസ് അന്വേഷണം കഴിയും വരെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനില്‍ക്കാന്‍ തയാറാണെന്നും എന്‍.ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈയില്‍ ഐസിസിയുടെ അധ്യക്ഷ സ്ഥാനം താന്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. ഇക്കാര്യത്തിന് തടസമുണ്ടാകരുത്. കോഴക്കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ശ്രീനിവാസന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

ഐപിഎല്‍ കോഴക്കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തയാറാണെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ടീമിലെ പ്രമുഖ താരമടക്കം ആറ് പേര്‍ക്ക് കോഴയുമായി ബന്ധമുണ്‌ടെന്ന് പരാമര്‍ശിക്കുന്നുണ്ട്.