താന്‍ ദുര്‍ബലനാണെന്നത് ബിജെപിയുടെ തെറ്റിദ്ധാരണയെന്ന് മന്‍മോഹന്‍സിംഗ്

single-img
27 March 2014

India's PM Singh speaks during India Economic Summit in New Delhiതാന്‍ ദുര്‍ബലനാണെന്നും ആരോപണങ്ങളില്‍ ഒളിച്ചോടുന്നവനാണെന്നും ബിജെപി കരുതുന്നത് വെറും തെറ്റിദ്ധാരണയാണെന്ന് മന്‍മോഹന്‍ സിംഗ്. തന്നെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ബിജെപിക്കു മറുപടിയായി കോണ്‍ഗ്രസ് തന്നെ വിശ്വസിച്ച് ഏല്പിച്ച ദൗത്യം വിട്ട് താന്‍ ഓടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗത്തിലുള്ള വികസനങ്ങള്‍ക്കാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യം സാക്ഷ്യംവഹിച്ചത്. അഴിമതിക്കെതിരേ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ചെയ്തുവെന്നും അടുത്ത യുപിഎ സര്‍ക്കാരിനു അഴിമതിയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.