എല്‍ഡിഎഫും ബിജെപിയും ജോസ് കെ. മാണിയുടെ പത്രിക തള്ളാന്‍ ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണി

single-img
27 March 2014

KM-Mani-Newskeralaഎല്‍ഡിഎഫും ബിജെപിയും ചേര്‍ന്ന് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പത്രിക തള്ളാന്‍ ഗൂഢാലോചന നടത്തിയെന്നു ധനമന്ത്രി കെ.എം. മാണി. ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിരുന്ന വിവരങ്ങളെല്ലാം വ്യക്തവും നിയമാനുസൃതവുമാണെന്ന് എല്‍ഡിഎഫിനും ബിജെപിക്കും അറിയാവുന്നതാണ്. എന്നാല്‍, പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനും പ്രചാരണം സ്തംഭിപ്പിക്കാനുമാണ് ഇരുകൂട്ടരും ശ്രമിച്ചതെന്നു മാണി പറഞ്ഞു.

ജോസ് കെ. മാണി സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച വിവരങ്ങളെല്ലാം വ്യക്തമാണെന്ന് വരണാധികാരിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കണെ്ടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.