മഅദനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സുപ്രീംകോടതിയില്‍ കര്‍ണ്ണാടകയുടെ സത്യവാങ്മൂലം

single-img
27 March 2014

MADANI-1731-PM-214x300ബാംഗളൂരു ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന മഅദനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജാമ്യം ലഭിക്കാന്‍ മഅദനി തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും കര്‍ണാടകം കോടതിയില്‍ അറിയിച്ചു. മഅദനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കര്‍ണാടകം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

മഅദനിയുടെ കണ്ണിന്റെ ചികിത്സക്ക് നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചികിത്സ ഫലപ്രദമായിരുന്നില്ല. അതിനാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന മഅദനിക്ക് ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകം കോടതിയെ സമീപിച്ചത്.