ടി.പിയെ വഞ്ചിച്ച കുറ്റബോധം കൊണ്ടാണ് വിഎസ് പ്രചാരണത്തിനെത്താത്തതെന്ന് ഹസന്‍

single-img
27 March 2014

hassanപ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ പ്രധാന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന് രക്തസാക്ഷിയായ ടി.പി. ചന്ദ്രശേഖരനെ വഞ്ചിച്ചതിലുള്ള കുറ്റബോധം കൊണ്ടാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ശാരീരികമായ അവശതകളുള്ളതിനാലാണ് ഇവിടങ്ങളില്‍ വി.എസ്. പ്രചാരണത്തിന് എത്താത്തതെന്നാണു പാര്‍ട്ടി നല്‍കുന്ന വിശദീകരണമെങ്കിലും ഇതു ശരിയല്ലെന്നും ഹസന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പ്രതിയോഗികളെ വകവരുത്തിയും എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും വരുതിയിലാക്കുന്ന രീതിയാണു സിപിഎം പുലര്‍ത്തുന്നത്. വിഎസിന്റെ നിലപാടു മാറ്റത്തിനു കാരണവും പാര്‍ട്ടിയുടെ ഈ നിലപാടുകളാണ്. അമ്മമാരുടെയും സഹോദരിമാരുടെയും ശാപമേറ്റു മരിച്ച യാദവകുലത്തിന്റെ അവസ്ഥയായിരിക്കും സ്വത്തിനും അധികാരത്തിനും വേണ്ടി തമ്മിലടിക്കുന്ന സിപിഎമ്മിന് ഉണ്ടാവുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.