ബിസിസിഐയുടെ ഇടക്കാല അധ്യക്ഷനായി ഗവാസ്‌കറെ നിയമിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

single-img
27 March 2014

supreme courtബിസിസിഐയുടെ ഇടക്കാല അധ്യക്ഷനായി മുന്‍താരം സുനില്‍ ഗവാസ്‌കറെ നിയോഗിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഐപിഎല്‍ ഏഴാം സീസണില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ പുറത്താക്കണമെന്നും കോടതി നിരീക്ഷിച്ചു. ഐപിഎല്‍ കോഴക്കേസ് പരിഗണിക്കുന്ന വേളയിലാണ് സുപ്രീം കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച ഉണ്ടാകുമെന്നും കോടതി ഉത്തരവിട്ടു.

ബിസിസിഐയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനില്‍ക്കാന്‍ തയാറാണെന്ന് എന്‍.ശ്രീനിവാസന്‍ രാവിലെ കോടതിയെ അറിയിച്ചിരുന്നു.